News Updates: Industrial Visit        World Photography Day        Students Exhibition on Photography       

News Updates: Industrial Visit        World Photography Day        Students Exhibition on Photography       

College Anthem

ബസ്സേലിയോസ് ഗീതം

പാവനം സനാതനം മഹിതം മഹാദാനം

ജീവിതമര്‍പ്പിക്കുന്നു താവകകൃപാസനേ

അര്‍പ്പണം സമര്‍പ്പണം ഭാവശുദ്ധിയില്‍, ദേവ

തര്‍പ്പണം നടത്തുന്നുണ്ടന്‍പിനാലനുവേലം

പ്രാര്‍ത്ഥനഹൃദയത്തിന്‍ മന്ദ്രനിസ്വനം കേട്ടാ-

ലുത്തരമനുക്ഷണം നിര്‍വൃതികരം പുണ്യം

അഘമോചനംതേടി ശരണം വിളിക്കുമ്പോള്‍

മേഘാരൂഢനായെത്തും യേശുവേ പ്രാണാഞ്ജലി

യേശുവേ പ്രാണാഞ്ജലി

അഴലാര്‍ന്നുഴലുമ്പോള്‍ കനിവാര്‍ന്നണയുന്ന

യല്‍ദോ മാര്‍ ബസ്സേലിയോസ് ഞങ്ങള്‍ക്കായ്

പ്രാര്‍ത്ഥിക്കണേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ

അറിവിന്‍ നികുഞ്ജത്തിലക്ഷരക്കുളിര്‍കാറ്റി-

ലൂയലാടുന്നുമനം, വചനാത്മികേ നമ:

വചനാത്മികേ നമ: