News Updates:
പാവനം സനാതനം മഹിതം മഹാദാനം
ജീവിതമര്പ്പിക്കുന്നു താവകകൃപാസനേ
അര്‍പ്പണം സമര്‍പ്പണം ഭാവശുദ്ധിയില്‍, ദേവ
തര്‍പ്പണം നടത്തുന്നുണ്ടന്പിനാലനുവേലം
പ്രാര്ത്ഥനഹൃദയത്തിന് മന്ദ്രനിസ്വനം കേട്ടാ-
ലുത്തരമനുക്ഷണം നിര്‍വൃതികരം പുണ്യം
അഘമോചനംതേടി ശരണം വിളിക്കുമ്പോള്‍
മേഘാരൂഢനായെത്തും യേശുവേ പ്രാണാഞ്ജലി
യേശുവേ പ്രാണാഞ്ജലി
അഴലാര്ന്നുഴലുമ്പോള് കനിവാര്ന്നണയുന്ന
യല്‍ദോ മാര്‍ ബസ്സേലിയോസ് ഞങ്ങള്‍ക്കായ്
പ്രാര്‍ത്ഥിക്കണേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
അറിവിന് നികുഞ്ജത്തിലക്ഷരക്കുളിര്കാറ്റി-
ലൂയലാടുന്നുമനം, വചനാത്മികേ നമ:
വചനാത്മികേ നമ: